Thursday 20 September 2012

ധരാതലീയ ഭൂപടം

 ധരാതലീയ ഭൂപടം
(ടോപ്പോഷീറ്റ്)

ഒരു ചെറിയ പ്രദേശത്തെ മനുഷ്യനി൪മ്മി ത വസ്തുക്കളും പ്രകൃതിദത്തമായ സവിശേഷത കളും അനുയോജ്യമായ ചിഹ്ന ങ്ങളും നിറങ്ങളും കൊണ്ടു ചിത്രീകരിക്കുന്ന ഭൂപടമാണ് ധരാതലീയ ഭൂപടം.
ധരാതലീയ ഭൂപടങ്ങളുടെ ചരിത്രം സൈനിക പ്രവ൪ത്ത നങ്ങളുമായിബന്ധപ്പെട്ടതാണ്. അതിനാല്‍ ബ്രിട്ടണില്‍ ഇത്തരം ഭൂപടങ്ങള്‍ 'ഓ൪ഡനെ൯സ് സ൪വ്വെ മാപ്പ് ' എന്നറിയപ്പെ ടുന്നു.
തന്ത്രപ്രധാന പ്രദേശങ്ങള്‍ ചിത്രീകരി ച്ചിട്ടുള്ള ധരാതലിയ ഭൂപടങ്ങളുടെ ലഭ്യതയും ഉപയോഗവും നീയന്ത്രി ക്കപ്പെട്ടിരിക്കുന്നു. ഉദാ:ഭരണനി൪വ്വഹണ കേന്ദ്രങ്ങള്‍, ആണവ നിലയങ്ങള്‍,അണക്കെട്ടുപ്രദേശങ്ങള്‍,അന്ത൪ദേശീയ അതി൪ത്തികള്‍ മുതലായവ.
സ൪വ്വേ ഓഫ് ഇന്ത്യഎന്ന ഔദ്യോഗിക ഏജ൯സിയാണ് ധരാതലിയ ഭൂപടങ്ങള്‍ ഇന്ത്യയില്‍ നി൪മ്മിക്കുന്നത്.

  മുകളില്‍ നല്‍കിയിട്ടുള്ള ഭൂപടം നിരീക്ഷിച്ച് പട്ടികപൂ൪ത്തിയാക്കുക.

ഷീറ്റ്നംബ൪


തോത്


പ്രസിദ്ധീകരിച്ച വ൪ഷം


ധരാതലീയ ഭൂപടത്തില്‍ കൃഷിഭൂമി മഞ്ഞനിറത്തിലും വനഭൂമി പച്ചനിറത്തിലും ജലാശയങ്ങള്‍ നീലനിറത്തിലുമാണ് ചിത്രീകരി ക്കുന്നത്.


സൂചിക
നിറം
ചിത്രീകരിക്കുന്നത്


തവിട്ട്
മണല്‍പരപ്പും മണല്‍കുന്നുകളും

നീല
വറ്റിപ്പോകാത്ത നദികള്‍

കറുപ്പ്
വറ്റിപ്പോകുന്ന നദികള്‍


പച്ച
നിബിഡ വനം


പച്ച
തുറസ്സായ വനം


ചുവപ്പ്
പാര്‍പ്പിടങ്ങള്‍


ചുവപ്പ്
ടാര്‍ ചെയ്ത റോഡുകള്‍


ചുവപ്പ്
ടാര്‍ ചെയ്യാത്ത റോഡുകള്‍


ചുവപ്പ്
വിവിധ മണ്‍പാതകള്‍


മഞ്ഞ
കൃഷിസ്ഥലങ്ങള്‍


വെളുപ്പ്
തരിശുഭൂമി


പച്ച
തോട്ടങ്ങള്‍


നീല
വറ്റാത്ത കിണറുകള്‍


കറുപ്പ്
വറ്റുന്ന കിണറുകള്‍



മനുഷ്യനി൪മ്മിതം
പ്രകൃതിദത്തം
  • റോഡ്
  • നദി
  • ...............................
  • .................................


  • ..................................
  • ..................................


തോത്
ഭൂപ്രദേശത്തിലെ രണ്ട് സ്ഥലങ്ങള്‍ തമ്മിലുള്ള യഥാ൪ത്ഥ അകലവും ഭൂപടത്തില്‍ ഇതേസ്ഥലങ്ങളുടെ അകലവും തമ്മില്‍
ആനുപാതിക ബന്ധമാണുള്ളത്.
ഭൂപടത്തില്‍ നിന്ന് നദിയുടെ നീളം നൂലുപയോഗിച്ച് അളക്കുക
.
....................... സെ.മീറ്റ൪.
ഭൂപടത്തിന്റെ തോത് ഉപയോഗിച്ച് നദിയുടെ യഥാ൪തഥ ദൂരം കണ്ടെത്തുക
.
.....................കി.മീറ്റ൪.

No comments:

Post a Comment